ഗവ. ആയുർവേദ ഡിസ്പെൻസറി
ഗവ. ആയുർവേദ ഡിസ്പെൻസറി, പാല
കേരളത്തിലെ ആരോഗ്യ സംവിധാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനങ്ങളാണ് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറികള്‍. ആയുര്‍വേദ ചികിത്സ ജനങ്ങള്‍ക്ക് സൗജന്യമായോ കുറഞ്ഞ ചെലവിലോ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ പൊതുജനങ്ങള്‍ക്ക് പ്രാഥമിക ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്നതില്‍ ഇവ നിര്‍ണായക പങ്കുവഹിക്കുന്നു. പഞ്ചായത്തിലെ ചുങ്കക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയും, അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന ഗവ. സിദ്ധ ഡിസ്പെന്‍സറിയും Department of Indian Systems of Medicine എന്ന വകുപ്പിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
സാധാരണ രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കുക, ജനങ്ങളില്‍ ആയുര്‍വേദ ജീവിതശൈലി പ്രചരിപ്പിക്കുക, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ചികിത്സയും ഉപദേശവും നല്‍കുക, ദീര്‍ഘകാല രോഗങ്ങള്‍ക്ക് പ്രകൃതിസൗഹൃദ ചികിത്സ നല്‍കുക, ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സേവനം ശക്തിപ്പെടുത്തുക മുതലായവയാണ് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറികളുടെ പ്രധാന ലക്ഷ്യങ്ങള്‍
മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ ചുങ്കക്കുന്ന് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്സറിയില് നിന്ന് ലഭിക്കുന്ന സേവനങ്ങളെകുറിച്ചുള്ള അധിക വിവരങ്ങള്‍ പൗരാവകാശ രേഖയില്‍ ലഭ്യമാണ്
ഗവണ്മെൻ്റ് ആയുര്‍വേദ ഡിസ്പെന്സറിയില് നിന്ന് ലഭ്യമാകുന്ന പ്രധാന സേവനങ്ങള്‍
1. ഔട്ട്പേഷ്യൻ്റ് ചികിത്സ (OP) - രോഗികളെ പരിശോധിച്ച് ആവശ്യമായ ആയുര്‍വേദ മരുന്നുകള്‍ നല്കുന്നു.
2. സൗജന്യ മരുന്ന് വിതരണം - സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഔഷധങ്ങള്‍ രോഗികള്‍ക്ക് വിതരണം ചെയ്യുന്നു.
3. രോഗനിര്‍ണയവും കൗണ്‍സിലിംഗും - ആഹാരക്രമം, ജീവിതശൈലി, യോഗ, ദിനചര്യ തുടങ്ങിയവയെക്കുറിച്ച് ഉപദേശം നല്കുന്നു.
കേരളത്തില്‍ ആയുര്‍വേദത്തിന് വലിയ ജനപിന്തുണയുള്ളതിനാല്, സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറികള്‍ ജനങ്ങളുടെ ദൈനംദിന ആരോഗ്യപരിപാലനത്തിൻ്റെ ഭാഗമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് വാതരോഗം, ശരീരവേദന, ചര്‍മ്മരോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയവയ്ക്കായി നിരവധി ആളുകള്‍ ആശ്രയിക്കുന്നു.
പ്രവര്‍ത്തന സമയം - ഗവണ്മെൻ്റ് ആയുര്‍വേദ ഡിസ്പെന്‍സറി, പാല
എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞ് 2 മണി വരെ
വിലാസം
ഗവ.ആയുർവേദ ഡിസ്പെൻസറി,
പാല, കാക്കയങ്ങാട് പി.ഒ, 670673, കണ്ണൂർ ജില്ല
ഫോൺ - 9447653601
ഇ-മെയിൽ - gadmuzhakkunnu@gmail.com