ചരിത്രം

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് . പൗരാണികവും ചരിത്രപരവുമായ മുഴക്കുന്ന് ഗ്രാമപ്രദേശമാണ്. 

സ്ഥലനാമ ചരിത്രം

  • മുഴക്കുന്ന് ഒരുകാലത്ത് മൃദംഗശൈലനിലയം എന്നറിയപ്പെട്ടിരുന്നു.
  • സ്വർഗ്ഗത്തിൽ നിന്ന് ദുർഗ്ഗാഭഗവതി മിഴാവിന്റെ (മൃദംഗം) രൂപത്തിൽ ഈ പ്രദേശത്തു വന്നു വീണുവെന്നാണ് ഐതിഹ്യം.
  • മൃദംഗശൈലം പിന്നീട് മിഴാവുകുന്ന് എന്നും, അത് മാറി മൊഴക്കുന്ന് എന്നും, ഒടുവിൽ മുഴക്കുന്ന് എന്നും അറിയപ്പെട്ടു

കോട്ടയം രാജവംശവും പഴശ്ശിരാജയും

  • മുഴക്കുന്ന് പ്രദേശം പഴയകാലത്തെ കോട്ടയം രാജവംശത്തിന്‍റെ ഭരണത്തിൻ കീഴിലായിരുന്നു.
  • സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ വീരപഴശ്ശിരാജയുടെ ജന്മം കൊണ്ടും പോരാട്ടങ്ങൾ കൊണ്ടും ധന്യമായ മണ്ണാണിത്. അദ്ദേഹത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് ഈ പ്രദേശമായിരുന്നു. 

സാംസ്കാരിക പൈതൃകം (കഥകളിയുടെ ഉത്ഭവം)

  • കേരളത്തിന്‍റെ തനത് കലാരൂപമായ കഥകളിയുടെ ഉത്ഭവവുമായി മുഴക്കുന്നിന് ആഴമേറിയ ബന്ധമുണ്ട്.
  • കോട്ടയത്തു തമ്പുരാൻ കഥകളി പരിഷ്കരിക്കുകയും കോട്ടയം കൃതികൾ (ബകവധം, കല്യാണസൗഗന്ധികം, കിർമ്മീരവധം, കാലകേയവധം) രചിക്കുകയും ചെയ്തത് ഇവിടെയുള്ള പ്രസിദ്ധമായ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ വെച്ചാണെന്ന് ചരിത്രം പറയുന്നു. കഥകളിയിലെ പ്രശസ്തമായ വന്ദനശ്ലോകമായ "മാതംഗാനനമബ്ജവാസരമണീം..." ഈ ക്ഷേത്രത്തിലെ പോർക്കലി ഭഗവതിയെ സ്തുതിച്ച് രചിച്ചതാണ്.

    ആധുനിക പഞ്ചായത്ത് രൂപീകരണം

  • പഴയ മദിരാശി സർക്കാരിന്‍റെ കാലത്ത് വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് വില്ലേജ് പഞ്ചായത്തുകൾ നിലവിൽ വന്നതോടെയാണ് മുഴക്കുന്നിന്‍റെ  ആധുനിക ഭരണചരിത്രം ആരംഭിക്കുന്നത്.
  • കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളിലൂടെ പഞ്ചായത്ത് ഇന്നത്തെ രൂപത്തിലേക്ക് വളർന്നു. പഞ്ചായത്തിന്‍റെ  ഭരണപരമായ ആസ്ഥാനം കാക്കയങ്ങാട് ആണ്

 

അതിരുകൾ

കിഴക്ക് - ആറളം പുഴ

പടിഞ്ഞാറ് - തില്ലങ്കേരി ഗ്രാമപഞ്ചായത്ത്

തെക്ക് - പേരാവൂർ, മാലൂർ ഗ്രാമപഞ്ചായത്തുകൾ

വടക്ക് - ആറളം പുഴ ,ഇരിട്ടി നഗരസഭ